ഒരിക്കല്‍ മാത്രം
ജനലിനിപ്പുറത്തു നിന്ന് മാത്രം
മഴ നനയാന്‍
ഇഷ്ടപ്പെട്ടിരുന്ന( ധൈര്യപ്പെട്ടിരുന്ന)
ഞാന്‍,
ഒരു മഴയിലേക്കെ
ഇറങ്ങിയതെപ്പോഴാണ്?
തനിയെ നനഞ്ഞൊലിച്ചു
നടക്കുന്നത് കണ്ടലിവു തോന്നി,
കുടയില്‍ കയറ്റി കുറച്ചേറെ ദൂരം.
കൂടെക്കൂട്ടി,
വഴിപിരിയുന്നിടത്തോളം.
ഇനിയൊരുപാടു മഴ നനയാന്‍
ധൈര്യo തന്ന്.....
നന്ദി,
പെയ്യ്ത മഴക്കും
കയറിയ കുടയ്ക്കും
പിന്നെ...
മഴ കെടുമ്പോള്‍,
ഓര്‍ത്ത് ഓമനിക്കാന്‍.
മഴ നനഞ്ഞ് ഇല്ലാതാകുമ്പോള്‍,
ചുമല്‍ തട്ടി ധൈര്യo കൂട്ടാന്‍.
ഒരിക്കല്‍ പെയ്യ്ത ഒരു മഴയും,
തലയോളിപ്പിച്ച ഒരു കുടയും
പിന്നെ.....
Saturday, May 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment