മഴയ്ക്കുമെനിക്കുമിടയില്‍
മഴ വരും,
വരാതിരിക്കില്ലെന്ന
സാന്ത്വനമായി,
ഒരു മാനം നിറയെ
മഴക്കാറു വിങ്ങുമ്പോള്‍-
ഓട്ടക്കൈക്കിടയിലൂടെ
ഒഴുകിയോലിച്ചകലുന്ന
മഴ,
പെരുവഴി മുഴുവന്‍ നിറഞ്ഞു,
പൊട്ടിക്കരഞ്ഞു തിമിര്‍ക്കുമ്പോള്‍-
മഴയേ,
നിങ്ങളെന്നില്‍
ഭ്രാന്തായി നിറയുന്നു.
ഏതിരുട്ടിലും
തിരിച്ചറിയപ്പെടുന്ന മഴ
ബോധാബോധങ്ങളുടെ
നേര്‍ത്ത വരമ്പിലും
തെളിമയോടെ
കണ്ടുമുട്ടുന്ന
മഴക്കാഴ്ച.
ഒരിക്കല്‍ക്കൂടി കാണാമെന്നൊരു
നേര്‍ത്ത പ്രതീക്ഷ കൂടി
അവശേഷിപ്പിക്കാതെ,
നേര്‍ത്ത പദ ചലനങ്ങളോടെ
നടന്നകന്ന മഴ-
കടലുകള്‍ക്ക് അപ്പുറത്തേക്കോ
മരുവിന് അപ്പുറത്തേക്കോ
യാത്രയായത്?
Monday, May 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment