നഗരത്തില്‍ എത്തിപ്പെട്ട മഴ
ഈ നഗരത്തില്‍
മഴ തനിച്ചാണ്-
പെയ്യണമോ വേണ്ടയോ
എന്നു കൂടി തീര്‍ച്ചയില്ലാതെ.
ആകാശതുരുണ്ടുകൂടിയ
മഴക്കാറ് ഒക്കെയും
ഈ ജനമത്രയും
കണ്ടതാണ്.
ഇനി പെയ്യാതെ
പിന്‍വാങ്ങല്‍
നാണകേടാണ്,
ഭീരുത്വമാണ്.
പെയ്യുക തന്നെ!!
കാറ്റു കരുത്ത് സംഭരിക്കുന്നു-
ജീവിക്കാന്‍ സമ്മതിക്കാതെ,
സര്‍വ ശക്തിയുമെടുത്തു
ആഞ്ഞടിക്കുന്നു
കാറ്റിനെതിരെ
എതിര്‍ ദിശയില്‍ നിന്ന് വേണം
പെയ്യ്തു തുടങ്ങാന്‍.
അല്ലെങ്കില്‍പ്പിന്നെ
കാറ്റെടുത്ത
ചന്നംപിന്നം മഴയായിപ്പോകും
പെയ്യുന്നതൊക്കെയും.
അങ്ങനെ പെയ്യുന്നതില്‍ അര്‍ത്ഥമില്ല.
ഒരാള്‍ ജയിച്ചേ മതിയാകൂ-
ഒന്നുകില്‍ മഴ,
അല്ലെങ്കില്‍ കാറ്റു.
തോറ്റു ശീലമില്ലാത്ത
മഴ,
പൂര്‍വാധികം ശക്തിയോടെ
പെയ്യാന്‍ തീരുമാനിച്ചു.
Tuesday, May 11, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment