മഴയിലേക്ക് നീളുന്ന മഴക്കാറുകള്‍
രാവിലത്തെ മങ്ങലും
ഉച്ച നേരത്തെ മഴക്കാറും
കാര്യമാക്കണ്ട.
നേരമിത്രക്കിത്ര
മാറിമറിയുമ്പോള്‍,
വിരുദ്ധ ദിശകളിലേക്ക്,
പരസ്പരം പറഞ്ഞകലുന്ന
ക്ഷണികതകള്‍-
മഴ കാത്തിരുന്നവരെ
അവഗണിച്ചു കൊണ്ട്,
ശ്രേഷ്ഠ സൂര്യന്മാര്‍ക്ക്
പരവതാനി വിരിക്കുന്ന
പ്രായോഗികമതികള്‍.
സന്ധ്യയാകാന്‍ പിന്നെയും
നേരമുണ്ടല്ലോ.
നാല് മണിക്ക് ശേഷവും
മഴക്കാറു ഉണ്ടെങ്കില്‍,
നമുക്കൊരുമിച്ചു ഒന്ന് നടക്കാന്‍
പോകണം-
നേര്‍ത്ത കാറ്റിന്റെ പശ്ചാത്തലത്തില്‍.
നാല് മണിയും താണ്ടി,
സന്ധ്യയിലേക്ക് കടക്കുന്ന
മഴക്കാറുകളെ
കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?
മഴയെന്ന ഉടമ്പടിയിലേക്ക്
നീളുന്ന മഴക്കാറുകള്‍,
മഴയിലേക്ക് നടന്നടുക്കുന്ന മഴക്കാറുകള്‍.
കാരണം,
തീരെ തനിച്ചാകുന്ന
രാത്രികളില്‍ നമുക്ക് തുണ,
ഒരു പക്ഷെ
ഈ മഴക്കാരുകലും
പിന്നെയാ മഴയുടെ ഇത്തിരി
നനവും മാത്രമാകാo.
ഫെബ്രുവരി 22,2011 .
രാവിലത്തെ മങ്ങലും
ഉച്ച നേരത്തെ മഴക്കാറും
കാര്യമാക്കണ്ട.
നേരമിത്രക്കിത്ര
മാറിമറിയുമ്പോള്‍,
വിരുദ്ധ ദിശകളിലേക്ക്,
പരസ്പരം പറഞ്ഞകലുന്ന
ക്ഷണികതകള്‍-
മഴ കാത്തിരുന്നവരെ
അവഗണിച്ചു കൊണ്ട്,
ശ്രേഷ്ഠ സൂര്യന്മാര്‍ക്ക്
പരവതാനി വിരിക്കുന്ന
പ്രായോഗികമതികള്‍.
സന്ധ്യയാകാന്‍ പിന്നെയും
നേരമുണ്ടല്ലോ.
നാല് മണിക്ക് ശേഷവും
മഴക്കാറു ഉണ്ടെങ്കില്‍,
നമുക്കൊരുമിച്ചു ഒന്ന് നടക്കാന്‍
പോകണം-
നേര്‍ത്ത കാറ്റിന്റെ പശ്ചാത്തലത്തില്‍.
നാല് മണിയും താണ്ടി,
സന്ധ്യയിലേക്ക് കടക്കുന്ന
മഴക്കാറുകളെ
കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?
മഴയെന്ന ഉടമ്പടിയിലേക്ക്
നീളുന്ന മഴക്കാറുകള്‍,
മഴയിലേക്ക് നടന്നടുക്കുന്ന മഴക്കാറുകള്‍.
കാരണം,
തീരെ തനിച്ചാകുന്ന
രാത്രികളില്‍ നമുക്ക് തുണ,
ഒരു പക്ഷെ
ഈ മഴക്കാരുകലും
പിന്നെയാ മഴയുടെ ഇത്തിരി
നനവും മാത്രമാകാo.
ഫെബ്രുവരി 22,2011 .