Monday, June 18, 2012

Malayala Sameeksha June15-July 15

http://www.malayalasameeksha.com/2012/06/blog-post_7520.html

Saturday, June 9, 2012

മഴ നിയോഗങ്ങള്‍

മഴ നിയോഗങ്ങള്‍                            
 
ആരും കാണാനില്ലാതെ,
ഏതോ നിയോഗം പോലെ
പെയ്യ്ത് ഒഴിയുന്ന,
പെയ്യ്ത് നഷ്ടപ്പെടുന്ന
എത്ര മഴകള്‍.
******************************

ഇഷ്ടപ്പെടുന്നവരെയും
വെറുക്കുന്നവരെയും,
ചേര്‍ത്ത് പിടിക്കുന്നവരെയും
കൈ ഒഴിയുന്നവരെയും,
ഒരു പോലെ നനയ്ക്കുന്ന മഴ.
*********************************
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
നനയുക, നനയ്ക്കുക
എന്ന വിശുദ്ധ നിയോഗവുമായി
മഴ.
*********************************
ലോകത്തില്‍ നിന്നോടിയോളിച്ചു-
മഴ അന്തര്ദാനം ചെയ്യുന്ന
മണ്ണിന്റെ സുരക്ഷിത ഗര്‍ഭം...
മഴ കേറിക്കേറി മറയുന്ന
മാനത്തെ കാണാക്കോണി....
മഴ നെഞ്ചലച്ചു, ചാടിച്ചാകുന്ന
കടലിന്റെ കുത്തൊഴുക്ക്..
*********************************
ഒടുവില്‍,
മഴയെവിടെപ്പോയാണ് ഒളിച്ചെതെന്ന
 വെറും അന്വേഷണങ്ങള്‍
ഉത്തരം കിട്ടാ ചോദ്യമായി,
കടങ്കഥയായി,
ഗതി കിട്ടാതലയുന്നു.

 9-06-2012

Sunday, May 20, 2012

ഒരു മഴക്കഥ

ഒരു മഴക്കഥ
കാറ്റ് മഴയെ അറിയുന്നു-
മഴയെ മാത്രം.
കാറ്റിനും മഴക്കുമിടയിലുള്ള
കാണാച്ചരടുകള്‍.

കാറ്റിന്റെ കണ്മുന്‍പില്‍-
പിന്ചെല്ലാന്‍ കൊതിക്കുന്ന മഴയുടെ
നനഞ്ഞ കാല്‍പ്പാടുകള്‍,
ഒപ്പമെത്താന്‍ കൊതിക്കുന്ന
മഴയില്‍ കുതിര്‍ന്ന യാത്രാവേളകള്‍,
തൊട്ട് നെറുകയില്‍ ചേര്‍ക്കാന്‍ വെമ്പുന്ന,
മഴ ചെരുപ്പഴിച്ചിട്ടു നിന്ന മണ്ണ്.
കാറ്റിന്റെ കാതുകള്‍ക്കരികില്‍-
മഴയുടെ പതിഞ്ഞ ഇരമ്പം.
കാറ്റിന്റെ ശ്വാസഗതിയില്‍-
മഴയ്ക്ക് പാലപ്പൂ മണം.

ജനല്‍പ്പാളി ഒളിപ്പിച്ചാലും
ജനല്ക്കമ്പി വിലക്കിയാലും
ജനലിന്നിപ്പുറം മറഞ്ഞിരുന്നാലും
കാറ്റിനെ നനയ്ക്കുന്ന മഴ.

കാണാന്‍ കൊതിക്കവേ
കാറ്റിന്റെ പ്രാര്‍ത്ഥനകളില്‍,
ഒരുപാടിഷ്ടമുള്ള ഈണം പോലെ
അലിവോടെ, അരുമയായി
പെയ്യ്ത് ഓടിയെത്തുന്ന മഴ.

മരുവിലും കാറ്റിനെ
നനവുള്ള ഓര്‍മയായി,
സുഖസ്പര്ശമായി മോടിയാക്കുന്ന
മഴ.

 ഉന്മാദത്തോളം എത്തുന്ന
അത്യഗാധതകളുടെ വക്കില്‍ നിന്നും
കാറ്റിനെ കൈ പിടിച്ചു
പ്രശാന്തമായ സമതലങ്ങളിലേക്ക്
ആനയിക്കുന്ന മഴ.

നിനച്ചിരിക്കാതൊരുനാള്‍
കാറ്റിന്റെ കൈ കുടഞ്ഞെറിഞ്ഞു
കാണാ മറയതേക്ക്
നടന്നകന്ന മഴ.

ഏതൊക്കെയോ താഴ്വരകളില്‍
മഴയെ തേടി തളര്‍ന്നു ഉഴറി,
കണ്ണ് നിറച്ച്,
നൂല് വിട്ട പട്ടമായി
കാറ്റ്.

കിതച്ചലഞ്ഞു തിരഞ്ഞ കുന്നിന്പുറങ്ങളില്‍
മറുവിളി കേള്‍ക്കാതെ
വട്ടം ചുറ്റുന്ന
കാറ്റിന്റെ നിലവിളി.

മനസ്സിടിഞ്ഞു കുന്നിറങ്ങവേ
കാറ്റിന്റെ കുടക്കീഴിലേക്ക്‌
തീരെ അപ്രതീക്ഷിതമായി
ഓടിക്കയറുന്ന മഴ.
പ്രാര്‍ത്ഥന കേട്ടലിഞ്ഞ ദൈവങ്ങള്‍
മഴയെ കാറ്റിന് കൊടുത്തതാവണം.

മഴയും കാറ്റും ഒന്നായി,
മഴ മാത്രമായി,
ആര്‍ത്തു തിമിര്‍ത്തു പെയ്യ്ത്
കുന്നിറങ്ങി വരുന്ന കാഴ്ച-
ഏതോ നൃത്ത സന്ധ്യയിലെ
ചടുലമായ
ശിവ-ശക്തി നൃത്തം പോലെ.




































malayalasameeksha

http://www.malayalasameeksha.com/2012/05/blog-post.html

Friday, February 10, 2012

ചാറ്റല്‍ മഴ

 ചാറ്റല്‍ മഴ

കുശലം അന്വെഷിക്കാന്‍
തോന്നിപ്പിക്കുന്ന ,
കാതില്‍ പ്രതിധ്വനിക്കുന്ന,
ചാറ്റല്‍മഴയുടെ പ്രിയസ്വരം.

കൈവിട്ടു പോകാതിരിക്കാന്‍
ഇരുകെ ചേര്‍ത്ത് പിടിക്കുമ്പോള്‍,
ചാറ്റല്‍ മഴയുടെ
വിശുദ്ധ ഗന്ധം.

സാന്ത്വനം തേടുമ്പോള്‍
ചായുന്ന തോള് പോലെ ,
ചാഞ്ഞു പെയ്യുന്ന
സുഖമുള്ള ചാറ്റല്‍ മഴക്കഴ്ച.

ലോകത്തോട്‌ മുഴുവന്‍
പടവെട്ടി തളര്‍ന്നെത്തി ,
വാരിപുതച്ചുറങ്ങുന്ന
ചാറ്റല്‍മഴയുടെ
നേര്‍ത്ത ഈറന്‍ പുതപ്പ്‌.

നിനച്ചിരിക്കാതെ,
ഓടിയെത്തുന്ന
ഓരൊ ചാറ്റല്‍ മഴയിലും,
ഞാന്‍
പുത്തന്‍ ഉണര്‍വ് അറിയുന്നു,
പുതു ജന്മം തേടുന്നു ,
പുതിയ തുടക്കം കുറിക്കുന്നു.

10-02-2012